ഹോംILS / USD • കറന്‍സി
add
ILS / USD
മുൻദിന അവസാന വില
0.27
വിപണി വാർത്തകൾ
ഇസ്രയേലി പുതിയ ഷെക്കൽ എന്നതിനെക്കുറിച്ച്
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ ഹദാഷ് എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്. Wikipediaയുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ എന്നതിനെക്കുറിച്ച്
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ. മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം. Wikipedia